KeralaLatest

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സെമസ്റ്റര്‍ ഫീസ് മുഴുവനായി നല്‍കണം; തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍.

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സെമസ്റ്റര്‍ ഫീസ് മുഴുവനായി നല്‍കണമെന്ന എന്‍ഐടി തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍. കോവിഡ് പശ്ചാത്തലത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് അടക്കാന്‍ വഴിയില്ലാതെ ദുരിതത്തിലാണ്. രണ്ട് തവണയായി ഫീസ് അടക്കാമെന്ന ബദല്‍ സംവിധാനവും ആശ്വാസകരമല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഒരു സെമസ്റ്ററിന് 62500 രൂപയാണ് ഫീസ്. കോവിഡ് പശ്ചാത്തലത്തില്‍ എന്‍ഐടി സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. സാധാരണ ക്ലാസുകള്‍ക്ക് നല്‍കും പോലെ ഫീ അടക്കേണ്ടതുണ്ടോ എന്ന ചോദ്യം വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നു. ഒപ്പം കൊവിഡ് 19 പശ്ചാലത്തലത്തില്‍ ഫീസ് അടക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി വിദ്യാര്‍ഥികളുമുണ്ട്. രണ്ട് തവണയായി ഫീസ് അടക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫീസ് അടക്കുന്നതില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഴി എന്‍എച്ച്‌ആര്‍ഡിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Back to top button