IndiaLatestThiruvananthapuram

ശശി തരൂരിനെ പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ശശി തരൂരിനെ വിവരസാങ്കേതിക വിദ്യയുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പഥവി നഷ്ടമായേക്കും. വിദ്വേഷ പരാമര്‍ശ പ്രോത്സാഹന വിഷയത്തില്‍ ശശി തരൂര്‍ ഫേസ്ബുക്കിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിനെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന് ബി ജെ പി സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തരൂരിന്റെ മറുപടികൂടി കേട്ട ശേഷമാകും സ്പീക്കര്‍ നടപടി സ്വീകരിക്കുക.

വിവരസാങ്കേതിക വിദ്യാ പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ എന്ന നിലയിലാണ് നടപടി. ചട്ടം 276 പ്രകാരം തരൂര്‍ ഇല്ലാത്ത അധികാരം ആണ് ഉപയോഗിച്ചതെന്നാണ് സമിതിയിലെ ബിജെപി പ്രതിനിധി നിഷികന്ത് ദുബേ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഇതില്‍ തരൂരിനെ അധ്യക്ഷപദവിയില്‍ നിന്ന് മാറ്റണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറെ തമസിക്കാതെ തന്നെ തരൂരിന് പാര്‍ലമെന്ററി സമിതി അധ്യക്ഷപദം നഷ്ടമാകും എന്നാണ് സൂചന.

Related Articles

Back to top button