IndiaLatest

വായില്‍ വെള്ളം നിറച്ച ശേഷം കൊവിഡ് പോസിറ്റീവ് ഉണ്ടോയെന്ന് കണ്ടെത്താം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇനി വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ കൊവിഡ് പോസിറ്റീവ് ഉണ്ടോയെന്ന് കണ്ടെത്താം. കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാനുള്ള പുതിയ രീതി ഡല്‍ഹി എയിംസാണ് നടപ്പാക്കുന്നത്. എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി ഐ.സി.എം.ആര്‍ അറിയിച്ചു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാദ്ധ്യത കുറയുമെന്നാണ് കണ്ടെത്തല്‍. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐ.സി.എം.ആര്‍ വിശദീകരിക്കുന്നത്.

കൊവിഡ് വാ‌ക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് 50 ലക്ഷം വാക്‌സിന്‍ എത്തിക്കുമെന്നാണ് വിവരം. മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, സൈനികര്‍, ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. അടുത്ത വര്‍ഷം പകുതിയോടെ വാക്സിന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന.

Related Articles

Back to top button