KeralaLatestThiruvananthapuram

തിരുവനന്തപുരം വികസിക്കണമെങ്കില്‍ വിമാനത്താവളവും വികസിച്ചേ മതിയാകൂവെന്ന് ശശി തരൂര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ഭരണപക്ഷത്തു നിന്നും യു ഡി എഫിന്റെ ഭാഗത്തു നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിനെ കുറിച്ച്‌ ചിന്തിക്കുന്ന ഒരു ഓപ്പറേറ്ററെ നമുക്ക് ആവശ്യമുണ്ടെന്നും, വിമാനത്താവളം വികസിച്ചു കഴിഞ്ഞാല്‍ മാത്രമേ തിരുവനന്തപുരത്തിനും വികസനമുണ്ടാവുകയുള്ളൂവെന്നും ശശി തരൂര്‍ എം പി വ്യക്തമാക്കി.

‘ആദ്യത്തെ ഒമ്പത് വര്‍ഷം നല്ല പുരോഗതിയുണ്ടായിരുന്നു. ഇതുവരെ ഇല്ലാതിരുന്ന പല ഫ്ളൈറ്റുകളും കൊണ്ടുവന്നത് ഞാനാണ്. പല കമ്പനികളുമായി സംസാരിക്കുമ്പോള്‍, അവര്‍ ചൂണ്ടിക്കാട്ടുന്നത് ഫ്ളൈറ്റ്സ് ഇല്ലാത്ത സ്ഥലത്ത് ഞങ്ങള്‍ എങ്ങിനെ വരും എന്നാണ്. ടെക് മഹീന്ദ്ര തിരുവനന്തപുരത്തേക്ക് വരാന്‍ 90 ശതമാനവും സമ്മതിച്ചിരുന്നതാണ്. പക്ഷേ വിമാനങ്ങളുടെ അഭാവമാണ് അവര്‍ പിന്മാറാന്‍ കാരണം. ടെക് മഹീന്ദ്ര സി ഇ ഒ തന്നെയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടിനെ കുറിച്ച്‌ ചിന്തിക്കുന്ന ഒരു ഓപ്പറേറ്ററെ നമുക്ക് ആവശ്യമുണ്ട്. ആരും ആര്‍ക്കും എയര്‍പോര്‍ട്ട് വില്‍ക്കുന്നില്ല. ഓപ്പറേറ്ററും ഡെവലപ്പറുമായിട്ടുള്ള കോണ്‍ട്രാക്‌ട് മാത്രമാണ്. പ്രൈവറ്റ് ഓപ്പറേറ്റര്‍ വന്നുകഴിഞ്ഞാല്‍ അവരോട് സഹകരിക്കില്ല എന്ന് പിണറായി വിജയന്‍ പറയുന്നത് ശരിയല്ല. ആരുവന്നാലും തിരുവനന്തപുരത്ത് വികസനം വേണം.

Related Articles

Back to top button