KeralaLatestThiruvananthapuram

അഖിലയുടെ സ്വപ്നം യാഥാർഥ്യമാക്കി നഗരസഭ

“Manju”

ജ്യോതിനാഥ് കെ പി
നെടുമങ്ങാട്: അകാലത്തിൽ പൊലിഞ്ഞ അഖിലയുടെ ഏക മകൻ ശ്രീഹരിക്ക് കൃഷി നഗരസഭ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വീടുപണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച അഖിലയുടെ ഏക മകൻ ശ്രീഹരി ഋഷികേശിന് നെടുമങ്ങാട് നഗരസഭയുടെ ഒരുക്കി നൽകി. വീടിന്റെ മേൽക്കൂര വാർക്കുന്ന അതിനുള്ള തയ്യാറെടുപ്പിലാണ് സ്കൂട്ടർ അപകടത്തിൽ അഖില മരിച്ചത്. തനിക്കും കുഞ്ഞിനും താമസിക്കാനുള്ള വീട് എന്ന അക്ഷയുടെ സ്വപ്നം നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സെക്രട്ടറി സ്റ്റാൻലി നാരായണ ഇന്ത്യയും നഗരസഭ ജീവനക്കാരുടെയും പരിശ്രമഫലമായാണ് സഫലമായത്. ചടങ്ങിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരിദാസൻ ആർ മധു റഹ്മത്ത് ബീവി, കൗൺസിലർമാരായ ജീ പ്രേമചന്ദ്രൻ ടി അർജുൻ നഗരസഭാ സെക്രട്ടറി സ്റ്റാൻലി നാരായണൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button