InternationalLatestSports

‘ബിഗ് റാമി’; മിസ്റ്റര്‍ ഒളിമ്പിയ കിരീടം സ്വന്തമാക്കി

“Manju”

 

‘ബിഗ് റാമി’ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ബോഡി ബില്‍ഡര്‍ മംദൂഹ് എല്‍സ്‌ബേയ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘മിസ്റ്റര്‍ ഒളിമ്പിയ ചാമ്പ്യന്‍ഷിപ്പ്’ സ്വന്തമാക്കി.
19 താരങ്ങളാണ് മിസ്റ്റര്‍ ഒളിമ്പിയ ചാമ്പ്യന്‍ഷിപ്പ്-2021 കിരീടത്തിനായി മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍, ബിഗ് റാമി, ബ്രാന്‍ഡന്‍ കറി, ഹണ്ടര്‍ ലാബ്രഡ, ഹഡി ചൂപ്പന്‍ എന്നിവരെ മാത്രമാണ് കിരീടത്തിനായുള്ള മുന്‍നിര പോരാട്ടത്തിലേക്ക് പരിഗണിച്ചത്.
ജോ വീഡറിന്റെ ഒളിമ്പിയ ഫിറ്റ്‌നസ് ആന്‍ഡ് പെര്‍ഫോമന്‍സ് വാരാന്ത്യം അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് നടന്നത്. 11 ഡിവിഷനുകളില്‍ മത്സരം സംഘടിപ്പിച്ചു. 1.6 മില്യണ്‍ യുഎസ് ഡോളറായിരുന്നു ആകെ സമ്മാനത്തുക.
കിരീടം നേടിയ ബിഗ് റാമിക്ക് 400,000 ഡോളര്‍ സമ്മാനത്തുകയായി ലഭിച്ചു. 2020-ലും കിരീടം ഇദ്ദേഹത്തിനായിരുന്നു. അമേരിക്കക്കാരന്‍ അല്ലാത്ത ഒരാള്‍ക്ക് ലഭിക്കുന്ന ആദ്യ കിരീടനേട്ടമായിരുന്നു ഇത്.
1984-ല്‍ ഈജിപ്തിലെ കഫര്‍ ശൈഖില്‍ ജനിച്ച ബിഗ്‌റാമി 2010-ല്‍ കുവൈറ്റില്‍ നിന്നാണ് ബോഡി ബില്‍ഡിങ് കരിയര്‍ ആരംഭിച്ചത്. കുവൈറ്റിലെ പ്രമുഖ ഫിറ്റനസ് ക്ലബായ ഓക്‌സിജന്‍ ജിമ്മിലായിരുന്നു പരിശീലനം.
നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2017-ലെ മിസ്റ്റര്‍ ഒളിമ്പിയയില്‍ റണ്ണര്‍ അപ്പായിരുന്നു.

Related Articles

Back to top button