KeralaLatestThiruvananthapuram

കവി അയ്യപ്പൻ സ്മാരക വീഥി ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി
നെടുമങ്ങാട്: ക്ഷുഭിത യൗവനങ്ങൾ ഹൃദയം കവർന്ന കവി അയ്യപ്പന്റെ സ്മരണ നിലനിർത്തുന്നതിനായി നെടുമങ്ങാട് നഗരസഭ നിർമിച്ച അയ്യപ്പൻ സ്മാരക വീഥി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിച്ചു. നെടുമങ്ങാട് ഗേൾസ് ഹൈസ്കൂൾ മുന്നിലാണ് വീതി നിർമ്മിച്ചിരിക്കുന്നത്. മതിലിനോട് ചേർന്ന് ചിത്രരചനകൾ ഉം യോഗ വേദിയും സജ്ജീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് ടൗൺ എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് കവി അയ്യപ്പൻ. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ് കുമാർ, പി ഹരിദാസൻ, ആർ മധു, റഹിയാനത്ത് ബീവി നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button