IndiaKeralaLatest

നേതൃത്വത്തില്‍ അടിമുടി മാറ്റം വേണം; സോണിയയ്ക്ക് മുതിര്‍ന്ന നേതാക്കള്‍ കത്ത് നല്‍കി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്.

പൂര്‍ണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളും പ്രധാന ആവശ്യം. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന്‌ കത്തില്‍ പറയുന്നു. യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യുന്നതും, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി മനസിലാക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്.

Related Articles

Back to top button