InternationalLatest

മഹാത്മജിയുടെ കണ്ണട ലേലത്തില്‍. തുക എത്രയെന്നറിയാമോ?

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ലണ്ടന്‍: ഒരു നൂറ്റാണ്ട് മുന്‍പ് ഗാന്ധിജി സമ്മാനമായി നല്‍കിയ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റള്‍ ഓക്ഷന്‍സാണ് കണ്ണട ലേലത്തില്‍ വെച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് കണ്ണട വിറ്റത്.

മഹാത്മാ ഗാന്ധിയുടെ സ്വന്തം കണ്ണട എന്ന പേരിലായിരുന്നു ലേലം. സ്വര്‍ണ്ണ നിറത്തിലുള്ള ഫ്രയിമുള്ള വട്ടക്കണ്ണട ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് പെട്രോളിയം കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്ന വ്യക്തിയുടെ ചെറുമകനായിരുന്നു ഇത് ലേലത്തിനായി അയച്ചത്. ഇത് ഗാന്ധിജി പ്രത്യുപകാരമായോ സമ്മാനമായോ ആണ് ആ വ്യക്തിക്ക് നല്‍കിയത്. 10000 മുതല്‍ 15000 പൗണ്ട് വരെ ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്ന കണ്ണം‍ ലേലത്തിന് വച്ചപ്പോള്‍ തുക പടിപടിയായി ഉയരുകയായിരു‍ന്നു.

കണ്ണട 1910 നും 1920 നും മദ്ധ്യേയുള്ള കാലത്ത്‍ നിര്‍മ്മിച്ചതും ഉപയോഗിച്ചതുമാണെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴത്തെ ഉടമസ്ഥന്റെ മുത്തശന്‍ 1910 നും 1930 നും ഇടയിലാണ് ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്തത്. കണ്ണടയ്ക്ക് വലിയൊരു ചരിത്രം തന്നെ പറയാനുണ്ടാകുമെന്നാണ് ലേലക്കമ്പനി പറയുന്നത്.

Related Articles

Back to top button