InternationalLatest

ജനിതകമാറ്റം; കൊറോണയുടെ ശക്തി കുറയുന്നോ? പ്രതീക്ഷയെന്ന് ഗവേഷകര്‍

“Manju”

സിന്ധുമോള്‍ ആര്‍

മലേഷ്യ: കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ മലേഷ്യയില്‍ കണ്ടെത്തിയ, ജനിതക പരിവര്‍ത്തനം സംഭവിച്ച, വൈറസിന് ചൈനയിലെ വൂഹാനില്‍ കണ്ടെത്തിയതിനേക്കാള്‍ പത്തു മടങ്ങ് ശേഷിയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു, എന്നാല്‍ ഇത്തരം മാറ്റങ്ങളെ ഭയക്കേണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നു പടരുമെന്നല്ലാതെ മനുഷ്യജീവന് ഭീഷണിയാകുന്ന വിധം പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കാകുന്നില്ലെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 17നാണ് മലേഷ്യയില്‍ അതിവേഗം പടരാന്‍ ശേഷിയുള്ള ഡി614ജി എന്ന കൊറോണ വൈറസിനെ ഗവേഷകര്‍ കണ്ടെത്തിയത്.ലോകത്തിലെ 97% വൈറസ് സാംപിളുകളിലും ഇവയുണ്ടായിരുന്നു. എന്നാല്‍ ഇവയുടെ വരവോടെ മരണനിരക്ക് കുറഞ്ഞുവെന്ന ആശ്വാസകരമായ വാര്‍ത്തയും ഗവേഷകര്‍ പങ്കുവെക്കുന്നു.

ജനിതക പരിവര്‍ത്തനം സംഭവിക്കുന്ന മിക്ക വൈറസുകളിലും ആക്രമണശേഷി കുറവാണ്. ഫെബ്രുവരി മുതല്‍ കൊറോണവൈറസിലെ ജനിതക മാറ്റം ഡബ്ല്യുഎച്ച്‌ഒ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായ അവസ്ഥയിലേക്ക് ഇതൊരിക്കലും നയിക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്‌ഒയും സമ്മതിക്കുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ സിംഗപ്പൂരില്‍ പടര്‍ന്ന വൈറസിനെ പഠനവിധേയരാക്കിയ ഗവേഷകരും സമാന നിഗമനത്തിലെത്തിയിരുന്നു. അതിശക്തമായ രീതിയില്‍ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാന്‍ ശരീരത്തിനു ശേഷിയുണ്ടാക്കാനും വൈറസിന് കഴിയുമായിരുന്നു.

Related Articles

Back to top button