IndiaLatest

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരില്‍ ആറാമത് : ദുല്‍ഖര്‍

“Manju”

ശ്രീജ.എസ്

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ മലയാളി നടന്മാരായ ദുല്‍ഖര്‍ സല്‍മാനും പ്രിഥ്വിരാജും നിവിന്‍ പോളിയും അംഗങ്ങള്‍. പട്ടികയില്‍ ആറാമതുള്ള ദുല്‍ഖറാണ്​ മലയാളികളില്‍ ഒന്നാമനായത്​. പ്രിഥ്വിരാജ്​ 23ാം സ്​ഥാനത്തും നിവിന്‍ നാല്‍പതാമതുമെത്തി.

ബോളിവുഡ്​ താരം ഷാഹിദ്​ കപൂറാണ്​ ലിസ്​റ്റില്‍ ഒന്നാമത്​. ഹിന്ദി നടന്‍ രണ്‍വീര്‍ സിങ്ങ്​ തെലുങ്ക്​ നടന്‍ വിജയ്​ ദേവാരകൊണ്ടയും യഥാക്രമം രണ്ടും മൂന്നും സ്​ഥാനങ്ങളിലെത്തി. ‘ഉറി സര്‍ജിക്കല്‍ സ്​ട്രൈക്ക്​’ സിനിമയിലൂടെ ശ്രദ്ധേയനായ വിക്കി കൗശലാണ്​ നാലാമന്‍. ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം ക്യാപ്​ടന്‍ വിരാട്​ കോഹ്​ലി ദുല്‍ഖറിന്​ മുന്നില്‍ അഞ്ചാം സ്​ഥാനത്തുണ്ട്​.

ശിവ കാര്‍ത്തികേയന്‍, യാഷ്​, റാണ ദുഗ്ഗബട്ടി, രണ്‍ബീര്‍ കപൂര്‍, റാം ചരണ്‍, കാര്‍ത്തിക്​ ആര്യന്‍, വരുണ്‍ ധവാന്‍, ആദിത്യ റോയ്​ കപൂര്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തിയ സര്‍വേയിലൂടെയാണ്​ പട്ടിക തയ്യാറാക്കിയത്​.

Related Articles

Back to top button