InternationalLatest

റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിക്കത്ത്

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ യുദ്ധ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. ഇതേത്തുടര്‍ന്ന്, അംബാല വ്യോമതാവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു.

വെള്ളിയാഴ്ച ലഭിച്ച ഭീഷണിക്കത്തിനെപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭീഷണി ഗൗരവമുള്ളതാണെന്നു കരുതുന്നില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന് ജൂലൈ അവസാനമാണ് 5 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്.

 

Related Articles

Back to top button