HealthKeralaLatestThiruvananthapuram

ആർ.സി.സി.യിൽ ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ റേഡിയോതെറാപ്പി യൂണിറ്റ് സ്ഥാപിച്ചു

“Manju”

തിരുവനന്തപുരം ആർ.സി.സി.യിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റ് സ്ഥാപിച്ചു

ഇതിന്റ ഉദ്‌ഘാടനം വീഡിയോ കോൺഫറൻസ് വഴി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ നിർവഹിച്ചു

14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകൾക്കും മറ്റ് സുപ്രധാന അവയവങ്ങൾക്കും റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റിൽ ഉണ്ട്. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.

ഉന്നത ഗുണനിലവാരമുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷൻ ചെയ്യുന്നതോടെ ചികിത്സക്കു വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ആർ.സി.സി.യുടെ ഹൈ ടെക് ചികിത്സാ സങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറാപ്പി യൂണിറ്റും ഇടം പിടിച്ചിരിക്കുന്നത്.

Related Articles

Back to top button