HealthKeralaLatest

കോവിഡ് ബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തി.

“Manju”

ഏഴു മാസം വരെയുള്ള ഗർഭിണികൾക്കു പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതൽ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

അനുബന്ധ രോഗബാധിതരായവർക്കു തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കോവിഡ് ബാധിതരല്ലാത്ത ഗർഭിണികൾക്കു ജില്ലയിൽ ലഭ്യമായ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാം.

കണ്ടൈൻമെന്റ് സോണിൽ താമസിക്കുന്നവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കോവിഡ് പരിശോധന നടത്തിയശേഷമേ ആശുപത്രിയിൽ പോകാവൂ.

കോവിഡ് സമ്പർക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഗർഭിണികൾക്കു പ്രത്യേക ശ്രദ്ധ വേണം.

ശുചിമുറി സൗകര്യമുള്ള, വായു സഞ്ചാരമുള്ള മുറിയിൽ കഴിയണം. വീട്ടിലുള്ള മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുത്.

ലഘുവ്യായാമങ്ങൾ മുറിക്കുള്ളിൽത്തന്നെ ചെയ്യുക. പോഷക സമൃദ്ധമായ ആഹാരം കഴിക്കണം.

ധാരാളം വെള്ളം കുടിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ.

ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

 

Related Articles

Back to top button