KeralaLatest

കോവിഡ്-19 മാനദണ്ഡങ്ങൾ: ചാലകമ്പോളത്തിൽ നിരന്തര അനൗൺസ്മെന്റിലൂടെ

“Manju”

 

ചാല കമ്പോളത്തിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും സാധനങ്ങൾ വാങ്ങുവാൻ എത്തുന്ന ഉപഭോക്താക്കൾക്കും ചാല മേഖലയിലെ നിവാസികൾക്കും ഇനി കോവിഡ് മാനദണ്ഡങ്ങൾ എപ്പോഴും കേൾക്കാം! ഓർക്കാം!

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിവിധ യൂണിറ്റുകൾ തങ്ങളുടെ പരിധി പ്രദേശം മുഴുവൻ ഉച്ചഭാഷിണികൾ സ്ഥാപിച്ചുകൊണ്ട് ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ നിരന്തരം അനൗൺചെയ്യുന്ന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം ആര്യശാല ജംഗ്ഷനിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. അനൗൺസ്മെന്റ് സ്വിച്ച് ഓൺ കർമ്മം ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജെ. രാകേഷ് നിർവ്വഹിച്ചു. സബ് ഇൻസ്പെക്ടർ ശ്രീ. എസ്.. വിമൽ കോവിഡ് പ്രതിജ്ഞ ചൊല്ലിക്കുടുത്തു. മേഖലയിലെ മുഴുവൻ വ്യാപാരികളും തൊഴിലാളികളും തങ്ങളുടെ സ്ഥാപനങ്ങളിൽ എഴുന്നേറ്റു നിന്ന് സത്യവാചകം ഏറ്റുചൊല്ലി. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. ആര്യശാല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി. ശ്രീ. എസ്. എസ്. മനോജ്, ജില്ലാ സെക്രട്ടറി ശ്രീ. എസ്. മോഹൻ കുമാർ, എൻ. കണ്ണദാസൻ, ജി. മോഹൻ തമ്പി എന്നിവർ സംസാരിച്ചു.

Related Articles

Back to top button