KeralaLatestThiruvananthapuram

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി പി എം ധർണ്ണ

“Manju”

ജ്യോതി നാഥ് കെ പി

കേന്ദ്ര സർക്കാരിന്റെ കോവിഡ് കാലത്തും തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎമ്മി ന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ സത്യാഗ്രഹസമരം പോത്തൻകോട് പഞ്ചായത്തിലെ വീടുകളിലും വിവിധ കേന്ദ്രങ്ങളിലും നടന്നു. ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറുമാസത്തേക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക. ആവശ്യക്കാർക്ക് പത്തു കിലോഗ്രാം ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിന് അടിസ്ഥാനത്തിൽ നൽകുക. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു വീടുകളുടെ മുന്നിൽ സമരത്തിൽ പങ്കെടുത്തത്.

Related Articles

Back to top button