IndiaLatest

സെപ്റ്റംബര്‍ മുതല്‍ സാധാരണ നിലയിലേയ്ക്ക്’; ഇനി കൊറോണയ്‌ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണുകളും ഉണ്ടാകില്ല. ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.

അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിരുന്നു. ഇനി എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് സര്‍വീസുകളും ആരംഭിക്കും. യാത്രകള്‍ സാധാരണ ഗതിയിലാക്കാനാണ് ഇത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ വ്യക്തതയായില്ല. കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇളവുകള്‍ വേണമെന്ന നിലപാടിലാണ്.

Related Articles

Back to top button