KeralaLatest

ഓണപ്പുടവകള്‍ ഇനി ഓണ്‍ലൈന്‍ വഴി

“Manju”

ശ്രീജ.എസ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപണന മേളകള്‍ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകള്‍ കുറഞ്ഞതും ഓണപ്പുടവകള്‍ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. കൈത്തറിയുടെ യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി.

ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച്‌ 191 ആണ് ഓണ്‍ലൈന്‍ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിന്റെ ഫേസ് ബുക്ക് പേജില്‍ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നല്‍കിയിട്ടുണ്ട്.

9446927345 എന്ന വാട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ നല്‍കും. . വിലയും മറ്റ് വിവരങ്ങളും ഇതോടൊപ്പം നല്‍കും.

Related Articles

Back to top button