KeralaKozhikodeLatest

ഓൺലൈൻ സാംസ്കാരിക പ്രഭാഷണ പരമ്പര ഇന്നുമുതൽ

“Manju”

വടകര : കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഓൺലൈൻ സാംസ്കാരിക പ്രഭാഷണ പരമ്പര ഇന്നു മുതൽ (25 .08.2020 ) ആരംഭിക്കുന്നു.

പ്രഭാഷണ പരമ്പര പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഇന്നു രാത്രി 9 മണിക്ക് ലൈബ്രറി ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി ഉദ്‌ഘാടനം ചെയ്യും.

തുടർന്ന് വിവിധ ദിവസങ്ങളിലായി ഡോ.ഖദീജ മുംതാസ് , യു.കെ.കുമാരൻ ,കെ.ഇ.എൻ , കുരീപ്പുഴ ശ്രീകുമാർ , കരിവെള്ളൂർ മുരളി , ഡോ.എം.ആർ .തമ്പാൻ ,കെ .ടി. കുഞ്ഞിക്കണ്ണൻ , ഡോ.കെ.എം.ഭരതൻ ,ഡോ.പത്മിനി .പി , ഡോ.സോമൻ കടലൂർ , ഡോ. ആര്യാ ഗോപി , കെ.ടി.രാധാകൃഷ്ണൻ ,
മനയത്ത് ചന്ദ്രൻ ,എ.പി.അഹമ്മദ് , ഡോ.അബ്ദുൾ ഹക്കിം ,രാജേന്ദ്രൻ എടത്തും കര , വി.പി.ഉണ്ണികൃഷ്ണൻ , ഡോ.ഉദയകല .സി , വി.കെ.സുരേഷ് ബാബു ,ചന്ദ്രശേഖരൻ തിക്കോടി, സോമൻ മുതു വന , ഡോ.ശശികുമാർ പുറമേരി , എം.എം.സചീന്ദ്രൻ ,എം.പി.ശശികുമാർ ,ജി.കെ. ഒതയോത്ത് ,എം.പി.അബ്ദുൾ റഷീദ് ,ഐ.പി.പത്മനാഭൻ ,അബ്ദുൾ റഖീബ് .ടി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും .

കൊറോണ കാലത്ത് നിരവധി ഓൺലൈൻ പരിപാടികളിലൂടെ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ശ്രദ്ധ നേടിയിരുന്നു . 20 ദിവസങ്ങളിലായി നടന്ന പുസ്തക പരിചയം , ,കാവ്യാജ്ഞലി , വിവിധ വിഭാഗങ്ങൾക്കു വേണ്ടി നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങൾ , വായന പക്ഷാചരണം ,പരിസ്ഥിതി വാരാചരണം, ബഷീർ ദിനാചരണം ,അക്ഷര ശ്ലോക സദസ്സുകൾ , 8 എപ്പിസോഡുകളിലായി, 8 മണിക്കൂർ ദൈർഘ്യമേറിയതും 150 ഓളം കലാകാരന്മാർ അണിനിരന്ന ഓൺലൈൻ കലോത്സവം തുടങ്ങിയവയ്ക്ക് വൻ ജനപിന്തുണയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button