IndiaLatest

നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമാകും- മമ്മൂട്ടി

“Manju”

അരൂർ: നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മഗൃഹസമുച്ചയം നാടിന്റെ അടയാളമായി മാറുമെന്ന് പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി . ശാന്തിഗിരി ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. നാം ഈ ലോകത്ത് ഇന്ന് കാണുന്നതെല്ലാം നമ്മൾ മാത്രം ഉണ്ടാക്കിയതല്ല, നമുക്ക് വേണ്ടി മറ്റുള്ളവർ ഉണ്ടാക്കിയതാണ്. നമ്മൾ ഉണ്ടാക്കിയതെല്ലാം നാളെ മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണെന്നും ജീവിതത്തിൽ ആ ചിന്ത ഉണ്ടാകുമ്പോൾ പകുതി പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ധേഹം പറഞ്ഞു.

നാടിന്റെ സംസ്കൃതിയിൽ കാലാനുസൃതമായ മാറ്റം വരുത്താൻ ശാന്തിഗിരി പോലുള്ള പ്രസ്ഥാനങ്ങൾക്ക് കഴിയുന്നുണ്ട്. പുതിയ തലമുറയ്ക്ക് അത് അനിവാര്യമാണ്. തനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ചന്ദിരൂരെന്നും പ്രകൃതിയോടിണങ്ങി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങിൽ വിവിധ സംഘടനകളുടെയും വ്യക്തികളൂടെയും സ്നേഹോപഹാരങ്ങൾ മമ്മൂട്ടിക്ക് സമ്മാനിച്ചു. എ. എം. ആരിഫ് എം. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിധ്യമായി. കേന്ദ്ര സംഗീത നാടക അക്കാദമി അംഗം വയലാർ ശരത്ചന്ദ്രവർമ്മ, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, ഗാന രചയിതാവ് രാജീവ് ആലുങ്കൽ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്‍ പ്രസിഡൻ്റ് എൻ. എം. ബാദുഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചലച്ചിത്രതാരം രമേഷ് പിഷാരടി, ദലീമ ജോജോ എം.എൽ.എ. , മുന്‍ എം .എല്‍.എ ഷാനിമോൾ ഉസ്മാൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, ,ബി.ജെ.പി ദേശീയ കൌൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി, മാന്നാനം കെ.ഈ.സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ. ഡോ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ., എസ്.എൻ.ഡി.പി യോഗം ഡയറക്ട് ബോർഡ് അംഗം വി.ശശികുമാർ, ചേര്‍ത്തല ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനന്‍ സി, ജെ. എസ്. എസ് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിജു. സിപിഐ(എം) ഏരിയ സെക്രട്ടറി പി.കെ. സാബു, മുസ്ലീംലീഗ് അരൂർനിയോജകമണ്ഡലം പ്രസിഡന്റ്, സി.കെ.ഫസലുദ്ദീൻ, ആലപ്പുഴ ഡി.സി.സി അംഗം എസ്. എം. അൻസാരി, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി. അന്‍ഷാദ്, ജില്ലാ പഞ്ചായത്തംഗം അനന്ദു രമേശൻ, അരൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ സീനത്ത് ഷിഹാബുദീൻ, നൗഷാദ് കുന്നേൽ, ഇർഷാദ്, ഡി.സി.സി, അംഗം മജീദ് വെളുത്തേടത്ത്, സിപിഐ(എം) ലോക്കൽകമ്മിറ്റി സെക്രട്ടറി സി.പി. പ്രകാശൻ, ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ഗൗരീശൻ, ചന്ദിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഷ്റഫ് നേറ്റിപ്പറമ്പിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് യു.സി. ഷാജി, കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിന്‍, ശബരി ഗ്രൂപ്പ് റിലേഷന്‍സ് ഓഫീസര്‍ എന്‍. രാംദാസ്, എഫ്. എം. ഫറൂക്ക്, . കെ.എ.മുഹമ്മദ് റഫീക്ക്, എഴുപുന്ന ഗ്രാമപഞ്ചായത്ത് വി. പ്രദീപ്, ചേമ്പർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി സ്റ്റേറ്റ് പ്രസിഡന്റ് ജെ. ആര്‍. അജിത്ത്, ആശ്രമം ഉപദേശകസമിതി അംഗങ്ങളായ രാജീവ് വി. പി. അജിത്ത് കുമാർ, വി, അബൂബക്കർ ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ ചുമതലക്കാരായ പി.ജി. രമണൻ, എന്‍.കെ. അരവിന്ദന്‍, ഷാജി . എം . കെ, സി.വി.പുരുഷോത്തമന്‍, പി. ജി. രവീന്ദ്രൻ, റെജി പുരോഗതി മാനേജർ, സി. വേണുഗോപാൽ, വിജയൻ മാച്ചേരി, മനോഹരൻ നന്ദികാട്, അജയൻ വയലാർ , നിഷ. എം. എന്‍, നിഷ. എം. എന്‍, ഷിബുറാം കെ. ഡി വന്ദനൻ സതീഷ്, കുമാരി. മംഗളവല്ലി.എല്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി സ്വാഗതവും ഇന്റർനാഷണൽ ഓപ്പറേഷൻസ് ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി കൃതജ്ഞതയും പറഞ്ഞു. ജന്മഗൃഹസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനത്തോടനുബന്ധിച്ച് വയലിനിസ്റ്റ് ശബരീശ് പ്രഭാകറിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും നടന്നു. ചടങ്ങിൽ ഇരുപത്തയ്യായിരത്തിലധികം പേർ പങ്കെടുത്തു.

Related Articles

Back to top button