InternationalLatestThiruvananthapuram

കുവൈത്തില്‍ താമസകാലാവധി കഴിഞ്ഞവര്‍ക്കും സന്ദര്‍ശകര്‍ക്കും മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി

“Manju”

സിന്ധുമോള്‍ ആര്‍

കുവൈറ്റ്: ആഗസ്റ്റ് 31 നു വിസ-ഇഖാമ കാലാവധി അവസാനിക്കുന്ന രാജ്യത്തുള്ള വിദേശികള്‍ക്ക് നംവബര്‍ 30 വരെ വിസ കാലാവധി നീട്ടിനല്‍കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയും രണ്ടു തവണ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ അനുവദിച്ചിരുന്നു.

നേരത്തെ മാര്‍ച്ച്‌ ഒന്നുമുതല്‍ രണ്ട് ഘട്ടങ്ങളിലായി ആറു മാസത്തേക്ക് വിസ കാലാവധി നീട്ടി നല്‍കിയിരുന്നു. പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ നല്‍കുന്ന സംവിധാനമായിരുന്നു നടപ്പാക്കിയിരുന്നത്. ഈ കാലാവധി ആഗസ്റ്റ് 31 നു അവസാനിക്കാനിരിക്കെയാണ് ആശ്വാസകരമായ വാര്‍ത്ത വന്നിരിക്കുന്നത്.

താമസ കാര്യാലയത്തിലേക്ക് വിസ പുതുക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് തിരക്കിനിടയാക്കുമെന്നതും വിവിധ രാജ്യങ്ങളിലേക്ക് വ്യോമഗതാഗത വിലക്ക് നിലനില്‍ക്കുന്നതും മറ്റും പരിഗണിച്ചാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം,ഇത് സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല .

സന്ദര്‍ശന വിസയില്‍ എത്തിയവര്‍ ആഗസ്റ്റ് 31 നു മുന്‍പ് രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പിഴ സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തു തങ്ങുന്ന ഓരോ ദിവസത്തിനും പിഴ ഒടുക്കേണ്ടി വരുമെന്നും കഴിഞ്ഞ ആഴ്ച താമസകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അനുവദിച്ച കാലാവധി അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാസത്തേക്ക് കൂടി സ്വാഭാവിക എക്സ്റ്റന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനമായതായി വാര്‍ത്ത വന്നിരിക്കുന്നത്

Related Articles

Back to top button