HealthInternationalLatest

കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ നല്‍കുന്നത് കൂടുതല്‍ ഫലപ്രദം

“Manju”

ശ്രീജ.എസ്

കോവിഡ് വാക്‌സിന്‍ മൂക്കിലൂടെ നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് പഠനം. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരില്‍ മൂക്കിലൂടെ തുളളിയായോ, സ്പ്രേ ചെയ്‌തോ വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ എന്ന രണ്ടാം ഘട്ട പരീക്ഷണത്തിലാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ സര്‍വകലാശാല.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡിന് കാരണമാകുന്ന സാര്‍സ് സിഒവി- 2 വൈറസുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും പരീക്ഷണം വിജയിച്ച്‌ അംഗീകാരം ലഭിച്ചാല്‍ പോളിയോ വാക്‌സിന് സമാനമായി വിതരണം ചെയ്യുമെന്ന് ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോളിയോ വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് ഇത് പ്രയോഗിക്കുക.

Related Articles

Back to top button