KeralaLatest

പഴയ ചരക്കുവാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കേണ്ട

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ ചരക്കുവാഹനങ്ങളില്‍ ഇനി മുതല്‍ ജിപിഎസ് ഘടിപ്പിക്കേണ്ട. യാത്രാവാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങള്‍ക്കെല്ലാം ഈ ഇളവ് ബാധകമായിരിക്കും. ചരക്കുവാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചരക്കുവാഹന ഉടമകള്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം പുതിയ ചരക്ക് വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാണ്. പുതിയ ഇളവുകള്‍ അനുസരിച്ച്‌ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇതനുസരിച്ച്‌ നിര്‍ദേശം നല്‍കുകയും ചെയ്തു.

Related Articles

Back to top button