KeralaLatestThiruvananthapuram

സെക്രട്ടേറിയറ്റിലെ ഓഫിസിലെ തീ പിടുത്തം: സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളുള്ള സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫിസില്‍ ഉണ്ടായ തീ പിടുത്തം ദുരൂഹമാണെന്നാരോപിച്ച്‌ വിവിധ പാര്‍ട്ടികളും യുവജന സംഘടനകളും സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ചിത്രം വരച്ച ബാനറുകള്‍ കത്തിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ചയുടെ മാര്‍ച്ച്‌ ഉടന്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പോകും.

അതിനിടയില്‍ തീപിടുത്തം നടന്ന സ്ഥലം ഫോറന്‍സിക് സംഘം പരിശോധിക്കുകയാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി രേഖകള്‍ സൂക്ഷിച്ച ഒരു ഓഫിസില്‍ നടന്ന തീ പിടുത്തം ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷത്തെ മിക്കവാറും പാര്‍ട്ടികള്‍ രംഗത്തുവന്നുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് അല്‍പ സമയത്തിനുള്ളില്‍ ഗവര്‍ണറെ കാണുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Related Articles

Back to top button