KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് അഞ്ച്‌ കൊവിഡ് മരണം

“Manju”

സിന്ധുമോള്‍ ആര്‍

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് അജാനൂര്‍ സ്വദേശി അബ്ദുള്ള, കോഴിക്കോട് കാന്തപുരം മംഗലത്ത് സ്വദേശി യൂസഫ്, കണ്ണൂര്‍ കൂവപ്പാടി സ്വദേശി കോയ്യാത്തി അനന്തന്‍, മലപ്പുറത്ത് ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി, കോട്ടയ്ക്കല്‍ സ്വദേശി ഇയ്യത്തുട്ടി എന്നിവരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെയാണ് യൂസഫ് (68) മരിച്ചത്. ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജിയ്ക്ക് ഹൃദ്രോഗം ഉണ്ടായിരുന്നതായിട്ടാണ് വിവരം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ശ്വാസതടസവും അനുഭവപെട്ടിരുന്നു.

Related Articles

Back to top button