KeralaLatestMalappuram

വടകരയില്‍ നാലു പോലീസുദ്യോഗസ്ഥര്‍ക്കു കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: വടകരയില്‍ കണ്‍ട്രോള്‍ റൂം എസ്‌ ഐ ഇന്‍ചാര്‍ജ് ഉള്‍പെടെ നാലു പോലീസുദ്യോഗസ്ഥര്‍ക്കു കോവിഡ്. വടകരയില്‍ ജോലി ചെയ്യുന്ന രണ്ട് എആര്‍ പോലീസുകാര്‍ക്കും ട്രാഫിക് യൂനിറ്റിലെ മറ്റൊരു പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. എസ്‌ ഐ  ഇന്‍ചാര്‍ജ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയും ട്രാഫിക്കിലെ പോലീസുകാരന്‍ വടകര സ്വദേശിയുമാണ്. എസ്‌ ഐയുമായി ഓഫീസില്‍ സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റൈനിലായി. പോലീസുകാരനു നാട്ടിലെ ആര്‍ ആര്‍ ടി വളണ്ടിയറില്‍ നിന്നാണ് രോഗം ബാധിച്ചതെന്നു കരുതുന്നു. വളണ്ടിയര്‍ക്കു രോഗം പിടിപെട്ട അവസരത്തില്‍ തന്നെ ഇദ്ദേഹം ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ച എആര്‍ പോലീസുകാര്‍ കോവിഡ് സെല്ലിലുള്ളവരാണെന്നാണ് വിവരം.

 

Related Articles

Back to top button