IndiaLatest

വിമാനത്തില്‍ ബോംബ് ഭീഷണി

“Manju”

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ എസ്‌യു 232 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരേയും വിമാന ജീവനക്കാരേയും പുറത്തെത്തിച്ചു. ഇന്നലെ രാത്രിയാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ 3.20ഓടെയാണ് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്.

എല്ലാ യാത്രക്കാരേയും ക്രൂ അംഗങ്ങളേയും വിമാനത്തില്‍ നിന്ന് പുറത്തിറക്കിയെന്നും, വിമാനം പരിശോധിച്ച്‌ വരികയാണെന്നും ഡല്‍ഹി പോലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹി എമര്‍ജന്‍സി റെസ്പോണ്‍സ് സര്‍വീസിനാണ് വിമാനത്താല്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. രാവിലെ 1.28ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഉടനെ തന്നെ ബോംബ് സ്‌ക്വാഡും പോലീസ് സംഘവും സംഭവ സ്ഥലത്ത് എത്തി.

386 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വ്യാജ ഭീഷണി സന്ദേശമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ബോംബ് ഭീഷണിയെ തുടര്‍ന്നുള്ള പരിശോധനകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലായി. ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതിലുള്‍പ്പെടെ കാലതാമസം വന്നിരുന്നു.

Related Articles

Back to top button