KeralaLatest

‘പ്രതീക്ഷ’, ആദ്യ മറൈന്‍ ആംബുലന്‍സ് ബോട്ട് ” ആഗസ്റ്റ് 27-ന് പ്രവര്‍ത്തനം ആരംഭിക്കും

“Manju”

ശ്രീജ.എസ്

കൊച്ചി : മത്സ്യബന്ധന വകുപ്പിന്റെ പൂര്‍ണ്ണ സജ്ജമായ ആദ്യത്തെ മറൈന്‍ ആംബുലന്‍സ് ബോട്ട് ‘പ്രതീക്ഷ’ ആഗസ്റ്റ് 27-ന് പ്രവര്‍ത്തനം ആരംഭിക്കും.കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്നും വിഴിഞ്ഞത്തേക്ക് വരുന്ന മറൈന്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27-ന് രാവിലെ 09.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫിഷറീസ്-ഹാര്‍ബര്‍ എന്‍ജിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അദ്ധ്യക്ഷതവഹിക്കും.

അഞ്ചുപേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാ മെഡിക്കല്‍ സ്റ്റാഫ് സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീറെസ്‌ക്യൂ സ്‌കോഡുകളുടെ സഹായം, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത എന്നിവ മറൈന്‍ ആംബുലന്‍സിന്റെ പ്രത്യേകതകളാണ്.

മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് വര്‍ഷം ശരാശരി മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ജീവഹാനി സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ദുരന്തമുഖത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച്‌ ജീവന്‍ രക്ഷിക്കുന്നതിനുമുതകുന്ന മറൈന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആദ്യഘട്ടത്തില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മ്മിക്കുന്നതിനാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കില്‍ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം തുക. ബോട്ടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം ലഭ്യമാക്കിയത് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT) ആണ്.

Related Articles

Back to top button