Uncategorized

രണ്ട് കോടിയുടെ സ്മാര്‍ട്ട്‌ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

ചിറ്റൂര്‍: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ത്മിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ നിര്‍മ്മാണ യൂണിറ്റില്‍നിന്നുമുള്ള സ്മാര്‍ട്ട്ഫോണുകളുമായി മുംബൈയ്ക്ക് തിരിച്ച ലോറി കൊള്ളയടിച്ച്‌ അക്രമികള്‍. ബുധനാഴ്ച രാവിലെ എട്ടരയോടെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാന് സംഭവം ഉണ്ടായത്. മറ്റൊരു ലോറിയിലെത്തിയ സംഘം ട്രക്ക് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം ലോറി കൊള്ളയടിയ്ക്കുകയായിരുന്നു.

ഡ്രൈവര്‍ ഇര്‍ഫാനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം മോഷ്ടാക്കള്‍ അഞ്ജാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുകയും പിന്നീട് കണ്ടെയ്‌നര്‍ കൊള്ളയടിയ്ക്കുകയുമായിരുന്നു. പിന്നീട് ഇര്‍ഫാനെ വഴിയില്‍ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പൊലീസിന്റെ അന്വേഷണത്തില്‍ പകല്‍ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറീ കണ്ടെത്തുകയായിരുന്നു. 16 ബണ്ടില്‍ മൊബൈല്‍ ഫൊണുകളില്‍ 8 എണ്ണം സംഘം കടത്തിക്കൊണ്ടുപോയി. ഇതിന് ഏകദേശം 2 കോടിയോളം വില വരും. ഡ്രൈവര്‍ ഇര്‍ഫാന്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button