IndiaLatest

ഉത്തര്‍പ്രദേശില്‍ നിന്നുളള ഗ്രാമീണ യുവാവിന് ഒന്നരകോടിയുടെ ജോലി വാഗ്ദാനവുമായി അമേരിക്കന്‍ കമ്പനി

“Manju”

സ്റ്റാഫ് പ്രതിനിധി

യു പി: ഉത്തര്‍പ്രദേശിലെ പൊഖ്റ ഗ്രാമത്തില്‍ നിന്നുള്ള യുവാവിന് കോടികളുടെ ജോലി വാഗ്ദാനവുമായി അമേരിക്കന്‍ കമ്പനി. മക്കെന്‍സി എന്ന കമ്പനിയാണ് 1.75 കോടിയുടെ ജോബ് ഓഫര്‍ അനിമേഷ് ആനന്ദ് മിശ്ര എന്ന 29കാരന് നല്‍കിയത്. ബാലിയ ജില്ലയിലെ 20 കിലോമീറ്റര്‍ പൊഖ്റയില്‍ നിന്നുമാണ് അനിമേഷ് മക്കെന്‍സിയില്‍ എത്തിയത്.

ഗ്രാമത്തില്‍ നിന്ന് അമേരിക്കയിലേക്ക് പറന്നത് സ്‌കോളര്‍ഷിപ്പോടുകൂടിയാണ് . യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ പിഎച്ച്‌ഡി ചെയ്യുകയാണ് ഇപ്പോള്‍. അനിമേഷിന്റെ വിജയം മറ്റ് കുട്ടികളെയും പ്രചോദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനിമേഷിന്റെ പിതാവും ഗവണ്‍മെന്റ് കോളജ് അധ്യാപകനുമായ വേദ് പ്രകാശ് മിശ്ര പറയുന്നു.

അനിമേഷിന്റെ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കളും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. 18 വര്‍ഷങ്ങളായി പല നഗരങ്ങളില്‍ മാറിമാറിയാണ് രക്ഷിതാക്കള്‍ താമസിക്കുന്നത്. ഗ്രാമത്തിലെ വൈദ്യുതി പ്രശ്നവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭവവും കാരണമാണ് മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി തങ്ങള്‍ക്ക് ഇങ്ങനെ അലയേണ്ടി വന്നതെന്ന് രക്ഷിതാക്കള്‍. പ്ലസ് ടു മുതല്‍ മകന്‍ പഠിക്കുന്നത് സ്‌കോളര്‍ഷിപ്പോടെയാണെന്ന് അമ്മ സരോജ് മിശ്ര അഭിമാനത്തോടെ പറയും.

ഗ്രാമത്തില്‍ നിന്ന് 20 വര്‍ഷം മുന്‍പ് തന്നെ പഠനത്തിനായി അനിമേഷ് ബനാറസിലേക്ക് ചേക്കേറിയിരുന്നു. ഐഐഎസ്‌ഇആറില്‍ നിന്നും പഠിച്ചിറങ്ങിയ ശേഷമാണ് അമേരിക്കയിലേക്ക് പഠനത്തിനായി പോയത്.

മകന്‍ പഠിക്കുമ്പോള്‍ കാര്യങ്ങള്‍ മനസിലാക്കി പഠിക്കാന്‍ ശ്രദ്ധിക്കുന്ന ആളാണെന്നും കൂടാതെ വിഷയത്തിന്റെ എല്ലാവശങ്ങളും പഠിക്കാന്‍ മകന്‍ ശ്രമിക്കാറുണ്ട്. 12ാം ക്ലാസ് വരെയേ അമ്മ സരോജ് പഠിച്ചിട്ടുള്ളൂ.

Related Articles

Back to top button