IndiaLatest

‘പി എം സ്വനിധി ‘ പദ്ധതിയുടെ ഓൺലൈൻ ഡാഷ് ബോർഡ് ഉദ്ഘാടനം ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ
ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
വഴിയോരകച്ചവടക്കാർക്ക് ഉള്ള പി എം സ്വനിധി (പി എം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി ) പദ്ധതിയുടെ ഓൺലൈൻ- ഡാഷ് ബോർഡ് കേന്ദ്ര ഭവന നഗര കാര്യ സെക്രട്ടറി ശ്രീ ദുർഗാ ശങ്കർ മിശ്ര ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ബന്ധപ്പെട്ട കക്ഷികൾക്ക് പദ്ധതിയുടെ നഗരതലം വരെയുള്ള എല്ലാ വിവരങ്ങളും പുരോഗതിയും നിരീക്ഷിക്കുന്നതിന്ഡാഷ് ബോർഡിലൂടെ സാധിക്കും.

2020 ജൂലൈ രണ്ടിന് പിഎം സ്വനിധി പദ്ധതിയുടെ ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചതുമുതൽ 7.15 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 1.7 ലക്ഷത്തോളം അപേക്ഷകൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.

ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട വഴിയോര കച്ചവടക്കാരുടെ ജീവിതമാർഗ്ഗം പുനരുജീവിപ്പിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണിത്. 2020 ജൂൺ ഒന്നിന് ആരംഭിച്ച ഈ പദ്ധതിയിലൂടെ വഴിയോര കച്ചവടക്കാർക്ക് പ്രവർത്തന മൂലധനം മിതമായ നിരക്കിൽ ലഭ്യമാക്കുന്നു.

Related Articles

Back to top button