KeralaLatestThrissur

സമ്പൂർണ ശുചിത്വ പദവി കൈവരിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഗ്രാമപഞ്ചായത്തിൽ 2015 – 2020 കാലഘട്ടത്തിൽ നടത്തിയ മികച്ച രീതിയിലുള്ള ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വിതരണം ചെയ്തു. കൂടാതെ, പ്ലാസ്റ്റിക് ശേഖരണം, സംഭരണം, പ്ലാസ്റ്റിക് ഷ്രെഡിങ്, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ, സ്വാപ് ഷോപ്പ്, ഹരിതകർമ്മസേന തുണി സഞ്ചി നിർമാണ യൂണിറ്റ്, പൊതുസ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ തുടങ്ങിയ നിരവധി മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളാണ് മികച്ച രീതിയിൽ പഞ്ചായത്തിൽ നടപ്പിലാക്കിയത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് കമ്പോസ്റ്റ് യൂണിറ്റുകൾ പണിയുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.

Related Articles

Check Also
Close
Back to top button