KannurKeralaLatest

ഓണത്തിന് ഒരു കൊട്ട പൂവ് . ജില്ലാ തല ഉദ്ഘാടനം .

“Manju”
അനൂപ് എം സി

കണ്ണൂർ ജില്ലാ പഞ്ചായത്ത് , കൃഷി വകുപ്പ് ആഭിമുഖ്യത്തിൽ നടപ്പിലക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറിൽ വെച്ച് ബഹു: രാമചന്ദ്രൻ കടന്നപള്ളി നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ, വികസന ചെയർമാൻ വി.കെ.സുരേഷ് ബാബു, മെമ്പർമാരായ അൻസാരി തില്ലങ്കേരി, അജിത്ത് മാട്ടൂൽ, കെ. മഹിജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.വി.മോഹനൻ , കൃഷി ജില്ലാ ഡയരക്ടർ വി.ലത , അസി. സയരക്ടർ . എം.കെ. ബിന്ദു, പഞ്ചായത്ത് വികസന ചെയർമാൻ കെ.വി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നൗഫൽ സ്വാഗതവും കൃഷി ഓഫീസർ ഡോ: ജസ്ന മരിയ നന്ദിയും പറഞ്ഞു.

ഓണത്തിന് ഒരു കൊട്ട പൂവ്

 

ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം തൈകളാണ് 5 ഹെക്ടർ സ്ഥലത്തേക്ക് വിവിധ പഞ്ചായത്തുകളിൽ വിതരണം ചെയ്തത്. കൂടാളി പഞ്ചായത്തിൽ 7 ഗ്രൂപ്പുകൾക്കായി 1400 തൈകൾ വിതരണം ചെയ്തിരുന്നു .അതിൽ പട്ടാന്നുർ പൂങ്കാവനം പുരുഷ സ്വയം സഹായ സംഘം കൃഷി ചെയ്ത സ്ഥലത്താണ് ഇന്ന് ഉദ്ഘാടനം നടന്നത്.

Related Articles

Back to top button