IndiaKeralaLatest

പൂച്ചകളുടെ മരുന്ന് കൊവിഡിനെ പ്രതിരോധിക്കും ! ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്ന് ഗവേഷകര്‍

“Manju”

സ്റ്റാഫ് പ്രതിനിധി

ഒട്ടാവ: പൂച്ചകളിലെ വൈറസ് രോഗം ഭേദമാക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തല്‍. കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രൊഫസര്‍ ജൊവാന്‍ ലെമ്യൂക്‌സ് ആണ് ഇക്കാര്യം പറഞ്ഞത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാര്‍സ് കോവ് 2 വ്യാപിക്കുന്നത് തടയാന്‍ ഈ മരുന്നിന് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2002-03 കാലയളവില്‍ സാര്‍സ് രോഗം പടര്‍ന്നുപിടിച്ചപ്പോഴാണ് ഈ മരുന്നിനെക്കുറിച്ചും ഗവേഷണം ആരംഭിച്ചത്. പൂച്ചകളില്‍ പടരുന്ന രോഗം ഭേദമാക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്ന് പിന്നീട് വെറ്ററിനറി ഗവേഷകര്‍ കണ്ടെത്തി.

ചില പരിഷ്‌കാരങ്ങള്‍ വരുത്തി മനുഷ്യരില്‍ ഈ മരുന്ന് ഉപയോഗിക്കാമെന്നും ഇതിനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്നും ജൊവാന്‍ ലെമ്യൂക്‌സ് പറഞ്ഞു.

Related Articles

Back to top button