InternationalKeralaLatest

മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാര്‍ക്ക്‌ വിലക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി : വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാമെന്നും വ്യോമയാനമന്ത്രാലയം വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി.

ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിള്‍ ട്രേ, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഭക്ഷണവും പാനിയങ്ങളും വിതരണം ചെയ്യുമ്പോള്‍ ഉപയോഗിക്കാവൂ. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും കാബിന്‍ ക്യൂ അംഗങ്ങള്‍ പുതിയ കൈയുറകള്‍ ധരിക്കണം. കോവിഡ് സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാം. യാത്ര ആരംഭിക്കുമ്പോള്‍ ഡിസ്പോസിബിള്‍ ഇയര്‍ഫോണോ അല്ലെങ്കില്‍ അണുവിമുക്തമാക്കിയ ഹെഡ്ഫോണുകളോ യാത്രക്കാര്‍ക്ക് നല്‍കണം.

Related Articles

Back to top button