IndiaLatest

നീറ്റ്​, ജെഇഇ പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് ഗതാഗതവും താമസസൗകര്യവും സൗജന്യമാക്കുമെന്ന് ഒഡീഷ സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ഭുവനേശ്വര്‍: നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് എത്തുന്ന നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക്​ ഗതാഗതവും താമസ സൗകര്യം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച്‌ ഒഡീഷ സര്‍ക്കാര്‍. സംസ്ഥാനം കോവിഡ്​ വ്യാപനവും പ്രളയ ഭീതിയും നേരിടുന്നതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്​ നല്‍കിയിരുന്നു.

എന്നാല്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്​ പരീക്ഷ നടക്കാനിരിക്കെ പ്രളയ ബാധിത പ്രദേശങ്ങളിലെയും നിര്‍ധന കുടുംബങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക്​ ഗതാഗത-താമസസൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന്​ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി അറിയിച്ചു.

Related Articles

Back to top button