KasaragodKeralaLatest

ശതാബ്ദിയുടെ നിറവിലും മികച്ച എല്‍ എസ് എസ് വിജയവുമായി കിഴക്കുംകര ഗവണ്മെന്റ് എല്‍ പി എസ് മുച്ചിലോട്ട് സ്കൂള്‍.

“Manju”

അനൂപ് എം സി

കാസർഗോഡ്:കാഞ്ഞങ്ങാട്ട് അജാനൂര്‍ പഞ്ചായത്തില്‍ കിഴക്കുംകര മുച്ചിലോട്ട് ഗവണ്മെന്റ്  എല്‍ പി എസ് സ്കൂള്‍ ജില്ലയ്ക്ക് അഭിമാനമാകുന്നു.തുടര്‍ച്ചയായി ആറാം വര്‍ഷവും എല്‍ എസ് എസ് നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. ഈ വര്‍ഷം ചരിത്ര വിജയമാണ് നേടിയത്. 8 പേര്‍ എഴുതിയ പരീക്ഷയില്‍ 4പേര്‍ എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയം നേടി. ദീക്ഷ എന്‍ ബാബു, ദീക്ഷ്മ വി, തന്മയ എം, ആവണി അശോക് എന്നീ മിടുക്കികളാണ് ഈ വര്‍ഷം മുച്ചിലോട്ട് സ്കൂളിന്റെ അഭിമാന താരങ്ങളായത്.

കലാകായിക രംഗത്തും ഈ സ്കൂളിന് മികച്ച നേട്ടമാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷവും മികച്ച കുട്ടികര്‍ഷക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് റൂമിലും കംബ്യൂട്ടറും പ്രോജക്ടറും ഉണ്ട്. മികച്ച ലൈബ്രറി, ഔഷധ സസ്യതോട്ടം, ഗണിത ലാബ്, മികച്ച പൂന്തോട്ടം എന്നിവ എടുത്ത് പറയേണ്ട നേട്ടമാണ്. മികച്ച പി.റ്റി.എ ക്കുള്ള ജില്ലാ അവാര്‍ഡും കിട്ടിയിട്ടുണ്ട്.

അര്‍പ്പണ ബോധവും ആത്മാര്‍ത്ഥയുമുള്ള മികച്ച 5അദ്ധ്യപകരുടെ കൂട്ടായ്മയുമാണ് ഈ വര്‍ഷവും മികച്ച വിജയം മുച്ചിലോട്ട് എല്‍ പി എസ് സ്കൂളിന് കൈവരിക്കാന്‍ കഴിഞ്ഞത്.

മികച്ച പി. റ്റി. എ, മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, ക്ലബ് സന്നദ്ധ സംഘടനയുടെ സഹായ സഹകരണങ്ങള്‍, ആത്മാര്‍ത്ഥതയും ചുറുചുറുക്കള്ള നാട്ടുകാരും ഈ സ്കൂളിന്റെ മുതല്‍കൂട്ടാണ്. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന നല്‍കിയ സ്കൂള്‍ കവാടവും, ക്ലബുകള്‍ നല്‍കുന്ന സഹകരണവും, പി.റ്റി. എ യുടെ പിന്തുണയും ഈ സ്കൂളിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. കൂടാതെ പ്രധാന അദ്ധ്യാപിക എം. ഉഷ ടീച്ചറുടെയും, മറ്റ് അദ്ധ്യാപകരുടെയും ആത്മാര്‍ത്ഥതയും കിഴക്കുംകര മുച്ചിലോട്ട് എല്‍ പി എസ് സ്കൂളിന് മുതല്‍കൂട്ടാണ്. ജില്ലയ്ക്ക് അഭിമാനമായ നേട്ടം ഇനിയും കൈവരിക്കാന്‍ കഴിവുള്ളവരാണ്.


സ്കൂള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ നിവേദ്യ അനില്‍ ഈ വിദ്യാലയത്തിന്റെ താരമാണ്.

Related Articles

Back to top button