LatestThiruvananthapuram

നെല്ലിക്കാട് റസിഡൻസ് അസോസിയേഷൻ പച്ചക്കറി കിറ്റ് വിതരണം നടത്തി

“Manju”

ജ്യോതിനാഥ് കെ പി

നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് 19 പശ്ചാത്തലത്തിൽ നെല്ലിക്കാട് റെസിഡൻസ് അസോസിയേഷൻ ഒത്തുകൂടി കൊണ്ടുള്ളഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കി. നൂറോളം വരുന്ന മെമ്പർമാർക്ക് പച്ചക്കറി കിറ്റും മാസ്കും വിതരണം നടത്തി. പച്ചക്കറി കിറ്റ് വിതരണം ഉദ്ഘാടനം എൻ ആർ എ സെക്രട്ടറി എൻ ജയചന്ദ്രകുമാർ നിർവഹിച്ചു. മാസ്ക് വിതരണം ഉദ്ഘാടനം എൻ ആർ എ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഷുക്കൂർ നിർവഹിച്ചു. ഓണപ്പൂക്കളം, കവിത, ചെറുകഥ, ഓണപ്പാട്ട് മത്സരങ്ങൾ ഓൺലൈനായി വാട്സാപ്പ് വഴി നടത്തുമെന്നും മത്സരവിജയികൾക്ക് അസോസിയേഷൻ വാർഷിക ആഘോഷവേളയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും  NRA പ്രസിഡന്റ് പ്രസാദ് എം കാശിനാഥ് അറിയിച്ചു.

അസ്സോസിയേഷൻ ഏരിയായിൽ കോവിഡ് വ്യാപനം തടയുന്നതിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ശാന്തിഗിരി, തീപ്പുക്കൽ വാർഡ് മെമ്പർ മാർക്കും പോലീസ് ഉദ്ദേഗസ്ഥർക്കും , പ്രതിരോധ കഷായം നിലവേമ്പ് കുടിനീർ സൗജന്യമായി നൽകിയ ശാന്തിഗിരി ആശ്രമത്തിനും ഹൃദയങ്കമായ നന്ദിയും NRA പ്രസിഡന്റ് പ്രസാദ് എം. കാശിനാഥ് അറിയിച്ചു.

Related Articles

Back to top button