AlappuzhaKeralaLatest

പുതിയ സ്‌കൂട്ടര്‍ കത്തിച്ചതായി പരാതി

“Manju”

അനൂപ് എം. സി.

മാവേലിക്കര: ചെട്ടികുളങ്ങര കടവൂരില്‍ വീടിന്റെ പോര്‍ച്ചില്‍ ഇരുന്ന സ്‌കൂട്ടര്‍ കത്തിച്ചതായി പരാതി. കടവൂര്‍ വാലില്‍ വീണാ ഭാവനത്തില്‍ വീണയുടെ പുതിയ യമഹ ഫാസിനോ സ്‌കൂട്ടറാണ് കത്തിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസ് ബിസിനസ് നടത്തുന്ന വീണ കഴിഞ്ഞ ആഗസ്റ്റ് 18നാണ് സ്‌കൂട്ടര്‍ വാങ്ങിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ എന്തോ ശബ്ദം കേട്ടുണര്‍ന്ന വീണയുടെ മാതാപിതാക്കളാണ് സ്‌കൂട്ടര്‍ പോര്‍ച്ചില്‍ ഇരുന്നു കത്തുന്നതായി കണ്ടത്്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്‌കൂട്ടറിന് സമീപത്തു നിന്നും സ്‌പ്രേകുപ്പിയും മുഹമ്മൂടിയും ലഭിച്ചതായും വീണ പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button