IndiaKeralaLatest

എം.എം. കൽബുർഗി ഓർമ്മയായിട്ട് ഇന്ന് അഞ്ചാംവർഷം

“Manju”

എം.എം. കൽബുർഗി ഓർമ്മയായിട്ട് ഇന്ന് അഞ്ചാംവർഷം

അനൂപ് എം.സി.

അന്ധവിശ്വാസത്തിനും മത മൗലികതക്കുമെതിരെ തീവ്ര നിലപാടുകൾ സ്വീകരിച്ചിരുന്ന കൽബുർഗി വെടിയേറ്റ് മരിച്ചിട്ട് ഇന്ന് അ‍ഞ്ച് വര്‍ഷം തികയുന്നു. 2015 -ൽ ഇന്നേ  ദിവസമാണ് അദ്ദേഹം വെടിയേറ്റ് വീണത്.  കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയുമായിരുന്നു ഡോ. എം.എം. കൽബുർഗി.

1938-ൽ നവംബർ 28-ന് വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിൽ ജനിച്ചു. സിന്ദഗി, ബിജാപുര, ധർവാഡ് എന്നിവിടങ്ങളിൽ പഠിച്ചു. 1983 വരെ ‘കർണ്ണാട സർവ്വകലാശാല’യിൽ പ്രൊഫസറായി. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. 1983 വരെ കർണ്ണാട സർവ്വകലാശാലയിൽ പ്രൊഫസറായി. ‘കന്നഡ ഹംപി സർവകലാശാല’ വൈസ് ചാൻസലറായിരുന്ന കൽബുർഗി കന്നഡ ഭാഷാ പണ്ഡിതനുമായിരുന്നു.

‘വിദ്യാർത്ഥി ഭാരതി’ എന്ന പത്രം തുടങ്ങി. കർണാടക സർക്കാർ പ്രസിദ്ധീകരിച്ച ‘സമഗ്ര വചന സംപുട’-യുടെ ചീഫ് എഡിറ്ററായിരുന്നു കൽബർഗി.

107 കൃതികൾ പ്രസിദ്ധീകരിച്ചു. ‘മാർഗ്ഗ4’-എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
‘ലിംഗായത്ത്’ സമുദായത്തിന്റെ സ്ഥാപകനായ ബസവയെയും ഭാര്യയെയും സഹോദരിയെയും ഭക്തി രഹിത പരാമർശങ്ങൾ (അവഹേളിക്കുന്നത് എന്ന് ആരോപിതമായ) പരാമർശങ്ങൾ പിൻവലിക്കാൻ, 1989-ൽ, ലിംഗായത്ത് മേധാവികൾ കൽബർഗിയെ നിർബന്ധിച്ചു. അദ്ദേഹത്തിന്റെ ‘മാർഗ1′ എന്ന പുസ്തകത്തിലെ രണ്ട് ലേഖനങ്ങളെക്കുറിച്ചായിരുന്നു ഈ വിവാദം. കൽബർഗി വഴങ്ങിയില്ല.

വിഗ്രഹാരാധനയെ എതിർത്തിരുന്ന ഇദ്ദേഹത്തിന്  ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. യു. ആർ. അനന്തമൂർത്തിയുടെ,’ബെതലേ പൂജ യാകെ കുര്ദു’ (‘എന്തുകൊണ്ട് നഗ്നാരാധന തെറ്റാണ്’) എന്ന 1996-ലെ പുസ്തകത്തിലെ ചില വിവരണങ്ങൾ 2015-ൽ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നത് പ്രകോപനം വര്‍ദ്ധിക്കാനിയടാക്കി. ഇതോടെ വിവിധ സംഘടനകളും കുല്‍ബര്‍ഗിയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

2015 ആഗസ്റ്റ് 30-ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന  സംഘത്തിന്റെ വെടിയേറ്റു മരിക്കുകയാണുണ്ടായത്.

Related Articles

Back to top button