KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

“Manju”

വെഞ്ഞാറമൂട്ടിൽ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്അർദ്ധ രാത്രിയിലാണ് സംഭവം . കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് .ബൈക്കിൽ പോയ ഇരുവരെയും തടഞ്ഞ് നിർത്തിവെട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തു.  ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷഹീന് അക്രമണത്തില്‍ പരിക്കുപറ്റി., ഷഹീന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.  രാത്രി പന്ത്രണ് മണിയോടെയാണ് സംഭവം നടന്നത്.  രാത്രി ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് പേരേയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. മിഥിലരാജും ഹക്കും വെട്ടേറ്റ് നിലത്തുവീണു.  മിഥിലരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു.  ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതിന്റെ കാരണമായി പറയപ്പെടുന്നത്.

Related Articles

Back to top button