IndiaKeralaLatest

റിഷികേശിലെ പാലത്തില്‍ അര്‍ദ്ധനഗ്നയായി ഫോട്ടോ പോസ് ചെയ്ത് ഫ്രഞ്ച് വനിത

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഡെറാഡൂണ്‍: ഹൈന്ദവരുടെ പുണ്യഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന റിഷികേശില്‍ അര്‍ദ്ധ നഗ്നയായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ‍. മേരി ഹെലന്‍ എന്ന ഫ്രഞ്ച് വനിതയാണ് അറസ്റ്റിലായത്. പാലത്തിന് മുകളില്‍ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സംഭവം കേസും വിവാദവും ഉയര്‍ത്തിയ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മേരി രംഗത്തെത്തിയിട്ടുണ്ട്.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഗംഗാനദിക്ക് കുറുകെയുള്ള പ്രശസ്തമായ ലക്ഷ്മണ്‍ ജൂല പാലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാദ ഫോട്ടോഷൂട്ട്.ലൈംഗിക ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഒരു അവബോധം സൃഷ്ടിക്കാനായിരുന്നു ഇത്തരമൊരു ചിത്രം പകര്‍ത്തിയതെന്നാണ് 27കാരിയായ ഇവര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി നെക്ലസുകളുടെ വില്‍പ്പന നടത്തുന്നയാളാണ് താനെന്നാണ് മേരി ഹെലന്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button