IndiaKeralaLatest

ഉദ്ഘാടനത്തിന് മുന്‍പ് പാലം തകര്‍ന്ന് വീണു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മദ്ധ്യപ്രദേശ്, ഭോപ്പാല്‍: കനത്ത മഴയെ തുടര്‍ന്ന് മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം തകര്‍ന്നുവീണു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.12 കോടി ചെലവഴിച്ച്‌ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്‌.

ഓഗസ്റ്റ് മുപ്പതിന് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ അതിന് മുന്നെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും ഉദ്ഘാടനത്തിന് കാക്കാതെ തന്നെ പാലം യാത്രക്കായി ആളുകള്‍ ഉപയോഗിക്കാനും തുടങ്ങി.

2018 സെപ്റ്റംബറില്‍ നിര്‍മ്മാണം തുടങ്ങിയ പാലം കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ദിവസം തന്നെയാണ് തകര്‍ന്നുവീണത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭീംഗഢ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ശക്തമായ ഒഴുക്കില്‍ പാലത്തിന്റെ തൂണ്‍ തകര്‍ന്ന് സ്ലാബ് നിലംപൊത്തി.

അതെ സമയം നിര്‍മ്മാണത്തിലെ അപാകതയല്ല കനത്ത മഴയാണ് പാലം തകരാന്‍ കാരണമെന്ന് പദ്ധതിയുടെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. മൂന്നു ദിവസമായി മധ്യപ്രദേശിന്റെ പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

Related Articles

Back to top button