IndiaInternationalLatest

വന്ദേ ഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് ഒമ്പത് സര്‍വീസ്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതല്‍ വിമാനസര്‍വിസുകള്‍ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഏഴ് ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ 19 സര്‍വിസുകളാണ് തിങ്കളാഴ്ച ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. സെപ്തംബര്‍ ഒന്ന് മുതല്‍ 14 വരെയുള്ള ഷെഡ്യൂളില്‍ ഒമ്പത് സര്‍വിസുകള്‍ കേരളത്തിലേക്കാണ്. ജിദ്ദയില്‍ നിന്നും ഡല്‍ഹി, ലക്നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സര്‍വിസുകള്‍. കേരളത്തിലേക്ക് ദമ്മാമില്‍ നിന്നും ആറും റിയാദില്‍ നിന്ന് മൂന്നും സര്‍വിസുകളാണുള്ളത്. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വിസുകളുമാണുള്ളത്. റിയാദില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍ മാത്രമാണുള്ളത്. ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്ക് രണ്ടും ഡല്‍ഹി വഴി ലക്നൗവിലേക്ക് ഒരു സര്‍വീസുമാണുള്ളത്. എയര്‍ ഇന്ത്യ ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസ് നടത്തുക.

Related Articles

Back to top button