IndiaLatest

യു.പി.എസ്.സി കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ(II) 2019 അന്തിമ ഫലം പ്രസിദ്ധീകരിച്ചു.

“Manju”

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സെപ്റ്റംബറിൽ നടത്തിയ പരീക്ഷയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെ സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II)2019 അന്തിമ ഫലം പ്രസിദ്ധീകരിച്ചു. ഡെറാഡൂണിലെ മിലിറ്ററി അക്കാദമി, ഏഴിമല നേവൽ അക്കാദമി, ഹൈദരാബാദ് എയർഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലേക്കുള്ള 149 മത് ബാച്ചിന്റെ പ്രവേശനത്തിന് യോഗ്യത നേടിയ 196 ഉദ്യോഗാർഥികളുടെ മെറിറ്റ് അടിസ്ഥാനത്തിൽ ഉള്ള(106+76+14) പട്ടിക ഇതോടൊപ്പമുള്ള ലിങ്കിൽ ചേർത്തിരിക്കുന്നു.

ചില ഉദ്യോഗാർത്ഥികൾ മൂന്നു ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ഗവൺമെന്റ് അറിയിപ്പ് പ്രകാരം സേന അക്കാദമിയിൽ 100 ഒഴിവുകളും (എൻ സി സി ‘c’ ആർമി വിംഗ് സർട്ടിഫിക്കറ്റുകൾ ഉള്ള വർക്കായി സംവരണം ചെയ്തിരിക്കുന്ന 13 ഒഴിവുകൾ ഉൾപ്പെടെ), ഏഴിമല നാവിക അക്കാദമിയിൽ 45 ഉം ( എൻസിസി’c’ നേവൽ വിംഗ് സർട്ടിഫിക്കറ്റ്ഉള്ളവർക്കായി സംവരണം ചെയ്തിരിക്കുന്ന 6 ഒഴിവുകൾ ഉൾപ്പെടെ), ഹൈദരാബാദിൽ 32 ഉം (എൻ സി സി ‘c’ എയർ വിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി സംവരണം ചെയ്തിരിക്കുന്ന 3ഒഴിവുകൾ ഉൾപ്പെടെ ) ഒഴിവുകളാണുള്ളത്.

മിലിട്ടറി അക്കാദമിയിൽ പ്രവേശനം നേടുന്നതിന് 2699 പേരും, നേവൽ അക്കാദമിയിലേക്ക് 1592 പേരും, എയർഫോഴ്സ് അക്കാദമിയിലേക്ക് 611 പേരും എഴുത്ത് പരീക്ഷയിൽ യോഗ്യത നേടി. ആർമി ആസ്ഥാനത്ത് നടത്തിയ എസ് എസ് ബി ഇന്റർവ്യൂ വിജയിച്ചവരെയാണ് അന്തിമ യോഗ്യത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ലിസ്റ്റിൽ വൈദ്യപരിശോധന ഫലത്തിന്റെ സ്കോർ ഉൾപ്പെടുത്തിയിട്ടില്ല. ഉദ്യോഗാർഥികളുടെ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച പരിശോധന നടപടികൾ സേന ആസ്ഥാനത്ത് നടന്നുവരികയാണ്. അതിനാൽ ഈ ലിസ്റ്റ് പ്രൊവിഷണലാണ്.

ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോസ്റ്റാറ്റ് കോപ്പികളും ഉൾപ്പെടെ അവരുടെ മുൻഗണനാക്രമത്തിൽ സേന, നാവിക, വ്യോമ ആ സ്ഥാനങ്ങളിലേക്ക് അയക്കേണ്ടതാണ്.

മേൽവിലാസത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾ അത് ആസ്ഥാനത്ത് കൃത്യമായി അറിയിക്കേണ്ടതാണ്. ഫലം യുപിഎസ് സി യുടെ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എന്നാൽ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ഫലം കൂടി പ്രഖ്യാപിച്ചതിനുശേഷം മാത്രമേ ഉദ്യോഗാർഥികൾക്ക് ലഭിച്ച മാർക്ക് വെബ്സൈറ്റിൽ ലഭ്യമാകുകയുള്ളു. സംശയങ്ങൾക്ക് കമ്മീഷൻ ഓഫീസിന്റെ ഗേറ്റ് ‘സി’ ക്ക് സമീപമുള്ള ഫെസിലിറ്റേഷൻ കൗണ്ടറിൽ നേരിട്ടോ011-23385271/011-23381125/011-23098543എന്ന
ഫോൺ നമ്പറിലോ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button