IndiaLatestTech

എടിഎം തട്ടിപ്പുകാര്‍ക്ക് എസ്ബിഐയുടെ പൂട്ട്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി എസ്ബിഐ രംഗത്തെത്തിയത്.

എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്‌എംഎസ് വഴി വിവരം നിങ്ങളെ ബാങ്കറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്‌എംഎസുകള്‍ അവഗണിക്കരുതെന്ന് എസ്ബിഐ നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്.

എസ്‌എംഎസ് ലഭിച്ചാല്‍ ബാലന്‍സ് പരിശോധിക്കാനോ, എടിഎമ്മില്‍ പോകാനോ സാധിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം.
തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെതന്നെ കാര്‍ഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച്‌ പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തില്‍ ബാങ്ക് കൊണ്ടുവന്നത്.

Related Articles

Back to top button