KeralaLatestThiruvananthapuram

കേരളത്തില്‍ 1547 പേര്‍ക്ക് ഇന്ന് കോവിഡ്; സമ്പര്‍ക്ക രോഗികള്‍ 1419

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 228, കോഴിക്കോട് 204, ആലപ്പുഴ159, മലപ്പുറം 146, കോട്ടയം 145, കണ്ണൂര്‍ 142 , എറണാകുളം 136 , തൃശൂര്‍ 121 , കാസര്‍ഗോഡ് 88, കൊല്ലം 81, വയനാട് 38, പാലക്കാട് 30, പത്തനംതിട്ട 17, ഇടുക്കി 12 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.

ഇവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്തവര്‍ 156 പേരാണ്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ കോവിഡ് മരണങ്ങളുടെ എണ്ണം 300 കടന്നു.

Related Articles

Back to top button