IndiaLatest

പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി കൂടിക്കാഴ്ച നടത്തും

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പ്രധാനമന്ത്രിയുടെ ഓഫീസ്‌
ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച) വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തും. വെള്ളിയാഴ്ച രാവിലെ 11 ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ (എസ്.വി.പി എന്‍പിഎ) നടക്കുന്ന ദിക്ഷാന്ത് പരേഡ് പരിപാടിയിലാണ് പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുക.

28 വനിതകള്‍ ഉള്‍പ്പെടെ 131 ഐപിഎസ് പ്രൊബേഷണര്‍മാരാണ് അക്കാദമിയില്‍ 42 ആഴ്ച നീണ്ട ബേസിക് കോഴ്‌സ് ഫേസ് -1 പരിശീലനം പൂര്‍ത്തിയാക്കിയത്്.

മസ്സൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലും തെലങ്കാനയിലെ ഡോ. മാരി ചന്ന റെഡ്ഡി എച്ച്ആര്‍ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലും ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 2018 ഡിസംബര്‍ 17-നാണ് അവര്‍ അക്കാദമിയില്‍ എത്തിയത്.

എസ്.വി.പി എന്‍പിഎയിലെ അടിസ്ഥാന പരിശീലനത്തിനിടെ നിയമം, അന്വേഷണം, ഫോറന്‍സിക്, നേതൃത്വം, നിര്‍വഹണം, ക്രിമിനോളജി, പബ്ലിക് ഓര്‍ഡര്‍, ആഭ്യന്തര സുരക്ഷ, ധാര്‍മ്മികത, മനുഷ്യാവകാശം, ആധുനിക ഇന്ത്യന്‍ പൊലീസിങ്, ഫീല്‍ഡ് ക്രാഫ്റ്റ്, തന്ത്രങ്ങള്‍, ആയുധ പരിശീലനം, ഫയറിങ് തുടങ്ങി വിവിധ ഇന്‍ഡോര്‍, ഔട്ടഡോര്‍ വിഷയങ്ങളില്‍ പ്രൊബേഷണര്‍മാര്‍ അറിവ് കരസ്ഥമാക്കി.

Related Articles

Back to top button