IdukkiKeralaLatest

ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

“Manju”

ശ്രീജ.എസ്

ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരിൽ വന്‍ ലഹരിമരുന്ന് വേട്ട. 50 കിലോ കഞ്ചാവും 6 കപ്പി ഹാഷിഷ് ഓയിലുമാണ് എക്‌സൈസ് സംഘം പിടികൂടിയത്. കേസില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കാറിലുണ്ടായിരുന്ന കരിമണ്ണൂര്‍ സ്വദേശി ഹാരിസ് മുഹമ്മദാണ് പിടിയിലായത്.

വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് ഹാരിസ് കാര്‍ നിര്‍ത്താതെ പോയി. പിന്തുടര്‍ന്നെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെങ്ങല്ലൂര്‍ സിഗ്‌നലിന് സമീപത്തുവെച്ച്‌ കാര്‍ തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button