IndiaKeralaLatest

50 ശതമാനം യാത്രക്കാരില്ലാത്ത ഇന്ത്യന്‍ റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തലാക്കും

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: കോവിഡാനന്തര കാലത്തെ തീവണ്ടി സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ അമ്പതു ശതമാനത്തില്‍ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികള്‍ നിലനിര്‍ത്തില്ല. ആവശ്യമെങ്കില്‍ ഈ വണ്ടികള്‍ മറ്റൊരു ട്രെയിനുമായി സംയോജിപ്പിക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിലോമീറ്റര്‍ പരിധിയില്‍ സ്റ്റോപ്പുണ്ടാവില്ല. ഈ പരിധിക്കുള്ളില്‍ ഏതെങ്കിലും സുപ്രധാന നഗരമുണ്ടെങ്കില്‍മാത്രം സ്റ്റോപ്പ് അനുവദിക്കും. ഇതു കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ റദ്ദാക്കാനുള്ള പതിനായിരം സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം, ചില വണ്ടികള്‍ക്കുമാത്രമേ ഇതു ബാധകമാക്കൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
എല്ലാ ട്രെയിനുകളും ഹബ്ബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ സര്‍വീസ് നടത്തും. പത്തു ലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരമായിരിക്കും ഒരു ഹബ്ബായി കണക്കാക്കുക. ദീര്‍ഘദൂര വണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ടാവും. ചെറിയ സ്ഥലങ്ങള്‍ അനുബന്ധ ട്രെയിനുകളുമായി ബന്ധിപ്പിക്കും. പ്രധാനപ്പെട്ട വിനോദസഞ്ചാര-തീര്‍ത്ഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും. അതേസമയം, ഇപ്പോഴത്തെ പരിഷ്‌കാരങ്ങളൊന്നും മുംബൈ പോലുള്ള സബര്‍ബന്‍ ശൃംഖലകള്‍ക്കു ബാധകമാവില്ല.

Related Articles

Back to top button